മലപ്പുറം: മലപ്പുറത്തെ തിരഞ്ഞെടുക്കപ്പെട്ട 35 പുരാവസ്തു സൂക്ഷിപ്പുക്കാരുടെ 'ചരിത്രസൂക്ഷിപ്പു മൊതലുകൾ' കാണാനും കൗതുകമറിയാനും നിരവധിയാളുകളാണ് കോട്ടക്കുന്നിലെ ഡിടിപിസി ഹാളിൽ മലപ്പുറം ന്യൂമിസ്‌മാറ്റിക്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന ന്യൂമിസ് ഫില എക്‌സ്‌പോയിലെത്തുന്നത്.
രണ്ടാംലോക മഹായുദ്ധക്കാലത്ത് യുദ്ധവിമാനങ്ങളിലുപയോഗിച്ചിരുന്ന ഭീമൻ ക്യാമറകളും ലെൻസുകളും, കേരളത്തിന്റെ ഐകോണിക് ഐറ്റങ്ങളായ വാഗീശ്വരി ക്യാമറ, മലപ്പുറം കത്തി, കപ്പലുകളിലുപയോഗിച്ചിരുന്ന ഫോണുകൾ, പ്ലാവിന്റെ ഒറ്റത്തടിയിൽ തീർത്ത പതിനഞ്ചടി നീളംവരുന്ന പത്തായം, വിവിധ രാജ്യങ്ങളുടെ കറൻസികൾ, നാണയങ്ങൾ തുടങ്ങിയവയടക്കം വിസ്‌മയം ജനിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങൾ എക്‌സ്‌പോയിലുണ്ട്.