മഅദിൻ ദഅവാ കോളേജ് ഫെസ്റ്റ് സർഗോത്സവിന് തുടക്കം

മലപ്പുറം: മഅദിൻ ഡിഎൻ കാമ്പസ് ദഅവാ ഫെസ്റ്റിവൽ സർഗോത്സവം യെസ് ഇന്ത്യ ഫൗണ്ടേഷൻ ഡയറക്ടർ ഷൗക്കത്ത് നഈമി അൽ ബുഖാരി ഉദ്ഘാടനംചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്രാഹീം ബാഖവി അധ്യക്ഷനായി. മനുഷ്യൻ കടന്നുവന്ന വഴികളിലെ മൂല്യങ്ങളെ തിരിച്ചറിയുക എന്ന ആശയം വരുന്ന 'അഥറിങ് ബിലീഫ്‌സ്' എന്നതാണ് ഈവർഷത്തെ പ്രമേയം.

പബ്ലിക് പ്രസന്റേഷൻ സ്‌പാനിഷ്, ഇന്റർനാഷണൽ സ്‌കോളറിങ്, ഓപ്പൺ കോർട്ട്, മീറ്റ് ദ പ്രസ്, സാഹിത്യസംവാദം, പോഡ്കാസ്റ്റ്, സയൻസിയ, സംഘഗാനം, ഖവ്വാലി തുടങ്ങി 150 മത്സര ഇനങ്ങളിലായി വിദ്യാർഥികൾ മാറ്റുരയ്ക്കും. ഫെസ്റ്റിന്റെ ഭാഗമായി ഫാമിലി മീറ്റ്, അലംനൈ മീറ്റ് തുടങ്ങിയവയുമുണ്ട്.

എസ്‌വൈഎസ് ജില്ലാ ഉപാധ്യക്ഷൻ എം. ദുൽഫുഖാർ അലി സഖാഫി, സൈദലവി സഅദി പെരിങ്ങാവ്, സുലൈമാൻ ഫൈസി കിഴിശ്ശേരി, ബഷീർ സഅദി വയനാട്, സയ്യിദ് ശഫീഖ് അൽ ബുഖാരി, അബ്ദുൽഗഫൂർ സഖാഫി കാവനൂർ, ഖാലിദ് സഖാഫി അൽ കാമിലി സ്വലാത്ത് നഗർ, ജംഷീർ അജദി ഉള്ളണം, സയ്യിദ് നിയാസ് അൽ ബുഖാരി, ഇർഫാൻ സഖാഫി വേങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}