വേങ്ങര: വേങ്ങര, ഊരകം, പറപ്പൂർ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിനും പുതിയ രജിസ്ട്രേഷൻ എടുക്കുന്നതിനുമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരൂരങ്ങാടി അസിസ്റ്റന്റ് ലേബർ ഓഫീസറുടെ ആഭിമുഖ്യത്തിൽ ജനുവരി 22 വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്.
ലേബർ രജിസ്ട്രേഷൻ പുതുക്കാത്ത സ്ഥാപനങ്ങൾക്ക് വരും ദിവസങ്ങളിൽ പരിശോധന നടത്തി 5000 രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയതായി രജിസ്ട്രേഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾ പഞ്ചായത്ത് ലൈസൻസ്, വാടക കരാർ എന്നിവയുടെ പകർപ്പുകൾ കരുതണം. തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ വ്യാപാര സ്ഥാപനങ്ങളും നിർബന്ധമായും ലേബർ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.
തൊഴിലാളികൾ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് 55 രൂപയും, തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്ക് 105 രൂപയുമാണ് ഫീസ്. പിന്നീട് നടത്തുന്ന പരിശോധനകളിൽ രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും 500 രൂപ ഫൈൻ ഈടാക്കുകയും ചെയ്യുമെന്ന് ലേബർ ഓഫീസ് അറിയിച്ചു.
വേങ്ങരയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ വ്യാപാരികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി അറിയിച്ചു.