വേങ്ങര പെയിൻ & പാലിയേറ്റീവ് സെന്റർ പാലിയേറ്റിവ് ദിനം ആചരിച്ചു

വേങ്ങര: ജനുവരി 15 ന് പാലിയേറ്റീവ് ദിനാചാരണത്തോടനുബന്ധിച്ചു വേങ്ങര പെയിൻ ആൻഡ് പാലിയേറ്റീവും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
"സാർവത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ" എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി വൈകീട്ട് റാലിയും സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് എൻ.ടി. അബ്ദുനാസർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. താഴെ അങ്ങാടി ജനതാ ബസാർ പരിസരത്തുനിന്ന് ആരംഭിച്ച റാലി പാലിയേറ്റീവ് അങ്കണത്തിൽ അവസാനിച്ചു. 
കാലത്ത് 7 മണി മുതൽ വേങ്ങര ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു ഫണ്ട്‌ ശേഖരണവും നടത്തിരുന്നു.  സമാപന യോഗത്തിൽ  സെക്രട്ടറി അഹമ്മദ് ബാവ ടി. കെ സ്വാഗതം പറഞ്ഞു.  വൈസ്  പ്രസിഡന്റ് പ്രൊഫസർ മൊയ്തീൻ തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു, ലെൻസ്ഫെഡ് വേങ്ങര  ഏരിയ  സൗജന്യമായി നൽകിയ ഉപകരണങ്ങൾ  ട്രഷറർ മുഹമ്മദ് മാളിയേക്കലിന് കൈമാറി.  ലെൻസ്ഫെഡ് ഏരിയ സെക്രട്ടറി സഹീർ സംസാരിച്ചു.  മക്ക റുസൈഫ കെഎംസിസി ഏരിയ സെക്രട്ടറി സാദിക്ക് കാപ്പിൽ പാലിയേറ്റീവ് ബിൽഡിങ് ഫണ്ടിലേക്ക്  തുക കൈമാറി. റാലിയിലും രാവിലെ മുതൽ ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് അങ്ങാടിയിലും മറ്റും ധനസമാഹരണം നടത്താൻ വേങ്ങര GMVHSS, GVHSS, മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എന്നിവയിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു. കൂടാതെ ലെൻസ്ഫെഡിന്റെ  പ്രവർത്തകരും ധനസമാഹരണ പരിപാടിയിൽ  പങ്കാളികളായി വൈസ് പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റർ, സെയ്ദ് മാസ്റ്റർ മീരാൻ (PTA പ്രസിഡന്റ് GVHSS), പൗരസമിതി പ്രസിഡന്റ് എം കെ റസാക്ക് എന്നിവർ സംസാരിച്ചു. ബഷീർ പുല്ലമ്പലവൻ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}