വേങ്ങര: ഊരകം കൽപ്പാത്തി - മമ്പീതി റോഡ് നാൽപ്പത്തി അഞ്ച് ലക്ഷം രൂപ ചിലവിൽ കോൺഗ്രീറ്റ് ചെയ്ത് നവികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് കെ.കെ. മൻസൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സഫ്രീന അഷ്റഫ്, വൈസ് പ്രസിഡൻ്റ് എം.കെ. മുഹമ്മദ് മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. അബൂ ത്വാഹിർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.ടി അബൂബക്കർ മാസ്റ്റർ,വി.ഹാരിസ്, വി.കെ. മൈമൂനത്ത്, എം. കുഞ്ഞാപ്പ , നൗഫൽ മമ്പീതി, വി.കെ. അമീർ, എൻ.കെ. കുട്ടിപ്പ, വി.കെ.ഉമ്മർ , കെ.ടി. ഹംസ,ഹാജി, ടി. അബൂബക്കർ, കെ.ടി.ഹംസകുട്ടി, വി.പി.മുഹമ്മദ് കുട്ടി, സി.പി. അബ്ദു, വി.പി. മുഹമ്മദ്, പി. ഷാഫി, സി.പി. സമദ്, എൻ.കെ.സഹദ്, കെ.ടി.ശംഷുദ്ധീൻ , യു.കെ ഇസ്ഹാഖ് തുടങ്ങിയവർ സംമ്പന്ധിച്ചു.