വേങ്ങര ഉപജില്ല ജെ.ആർ. സി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: കൂറ്റൂർ നോർത്ത് കെ.എം എച്ച് എസ്സ് എസ്സിൽ ഈ വർഷത്തെ വേങ്ങര ഉപജില്ല ജെ.ആർ. സി  ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.  പി.പി.ടി.എം.വൈ.ഹയർ സെക്കൻ്ററി സ്കൂൾ, എ.ആർ നഗർ ഹയർ സെക്കൻ്ററി സ്കൂൾ, കെ.എം ഹയർ സെക്കൻ്ററി സ്കൂൾ കുറ്റൂർ നോർത്ത് തുടങ്ങിയ സ്കൂളുകളിൽനിന്നായി ഇരുനൂറോളം കുട്ടികൾ പങ്കെടുത്ത പ്രസ്തുത പരിപാടി സ്കൂൾ മാനേജർ കെ.പി ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ്സ് എസ് ഗീത അധ്യക്ഷത വഹിച്ചു. ജെ.ആർ.സി ട്രെയിനർമാരായ കെ.പി നസീബ്, വി.ടി അബ്ദുൾ സലാം, അബ്ദുൾ റഷീദ് തുടങ്ങിയർ പരിശീലനത്തിന് നേത്യത്വം കൊടുത്തു. കൗൺസിലേഴ്സ് ആയ പ്രിൻസി റെയ്ച്ചൽ ജോൺ, കെ.എച്ച് ഷീജു, കെ സാബിക്, സുരേഖ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}