ജനപ്രിതിനിധികൾക്ക് സ്വീകരണം നൽകി

വേങ്ങര: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥികൾക്ക് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാനേജ്മെന്റിന്റെയും പി. ടി. എ കമ്മിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. കോളേജ് മാനേജർ സി. ടി മുനീർ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ അഡ്വ. എ. പി സ്മിജി, വേങ്ങര പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ. കെ സബ്ന ഇബ്രാഹിം, എ. ആർ നഗർ പഞ്ചായത്ത്‌ അംഗം ശാദിയ, തേഞ്ഞിപ്പലം പഞ്ചായത്ത്‌ അംഗം ഫാത്തിമ നിഹ, കണ്ണമംഗലം പഞ്ചായത്ത്‌ അംഗം ലത്തീഫ് മങ്ങാട്ടിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. സി സൈതലവി അധ്യക്ഷനായി.  ഹുസൈൻ ഊരകം, സി.അബ്ദുൽ ബാരി, കെ ഷമീം അക്തർ,ഡോ. പി കെ നവാൽ മുഹമ്മദ്‌, ടി ഫസലുറഹ്മാൻ, കെ സി മൻസൂർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}