കോട്ടയ്ക്കൽ: തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് വർഗീയത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കെഎൻഎം ജില്ലാ പ്രതിനിധിസംഗമം ആവശ്യപ്പെട്ടു.
‘സംസ്‌കരണത്തിന്റെ ദിവ്യവെളിച്ചം’ എന്ന പ്രമേയത്തിൽ കെഎൻഎം മണ്ഡലം തലങ്ങളിൽ ഖുർആൻ പ്രഭാഷണം സംഘടിപ്പിക്കും.
സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി കൗൺസിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശറഫുദ്ദീൻ തെയ്യമ്പാട്ടിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ, ട്രഷറർ പി.സി. കുഞ്ഞഹമ്മദ്, ഉബൈദുല്ലാ താനാളൂർ, എൻ.വി. ഹാഷിം ഹാജി, വി. മുഹമ്മദുണ്ണി ഹാജി, പി.പി.എം. അഷ്റഫ്, സി.പി. കുഞ്ഞഹമ്മദ്, അശ്രഫ് ചെട്ടിപ്പടി, മുഹമ്മദ് നസീം തുടങ്ങിയവർ പ്രസംഗിച്ചു.