ജനപ്രതിനിധികൾ ജനകീയവിഷയങ്ങളിൽ ഇടപെടണം -പി.കെ. കുഞ്ഞാലിക്കുട്ടി

വേങ്ങര: ജനപ്രതിനിധികൾ ജനങ്ങളുമായി ഇടപഴകേണ്ടതും അവരുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കാൻ ശ്രമിക്കേണ്ടതുമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അബൂത്വാഹിർ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ ആവശ്യങ്ങൾ അടങ്ങിയ എണ്ണൂറോളം നിവേദനങ്ങൾ ജനസമ്പർക്കത്തിൽ ലഭിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ.കെ. മൻസൂർകോയ തങ്ങൾ അധ്യക്ഷനായി. ഊരകം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സഫ്രീന അഷ്‌റഫ്, ജൂസൈറ മൻസൂർ, എം. മുഹമ്മദ്, ഇ.കെ. സുബൈർ, സുലൈയ മജീദ്, ഷറീന റിയാസ്, കദീജ കളത്തിങ്ങൽ, കെ.ടി. അബൂബക്കർ, ആലുങ്ങൽ സുഹ്‌റ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}