വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ചുമതലയേറ്റ സബ്ന ഇബ്രാഹീമിന് വേങ്ങര സായംപ്രഭയിലെ മുതിർന്ന പൗരന്മാർ ബൊക്ക നൽകി ആദരിച്ചു.
“വയോസൗഹൃദം നിലനിറുത്തുകയും, ഭിന്നശേഷിയും വനിതാ സൗഹൃദവും ഉള്ള പദ്ധതികളിലേക്ക് കാര്യക്ഷമമായ ശ്രമങ്ങൾ ഉണ്ടാകുമെന്നതിൽ ആത്മവിശ്വാസമുണ്ട്,” എന്നായിരുന്നു ചെയർപേഴ്സന്റെ ഉറപ്പ്.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി സാദിഖ് കോടിയാട്ട്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി വി.ടി. മൊയ്തീൻ എന്നിവരും ചുമതലയേറ്റു.