പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി റിപ്പബ്ലിക് ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സുബൈർ മാസ്റ്റർ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ കെസി സഫിയ, എകെ സക്കീർ ആശംസ പ്രസംഗം നടത്തി. റിപ്പബ്ലിക് ദിന പ്രതിജ്ഞ എം ഷെമീം നിർവഹിച്ചു.
പികെ അബ്ദുൽ റസാഖ്, വി എസ് ബഷീർ മാസ്റ്റർ, എ.കെ.അബ്ബാസ്, ചേക്കാലിമാട് അങ്കണവാടി അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.