ഭരണഘടന വെല്ലുവിളിക്കപ്പെടരുത്: വി പി സിങ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി

എആർനഗർ: ഇന്ത്യാ രാജ്യത്തിന്റെ ജനാധിപത്തിന്റെ സൗന്ദര്യവും രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകവും അതിന്റെ ഭരണഘടനയാണെന്നും ഭരണഘടന വെല്ലുവിളിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും വി പി സിങ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 

ഭരണഘടനയെ മറികടന്ന് ഏകാധിപത്യ രീതിയിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്ന സ്ഥിതിവിശേഷം ഉണ്ടാകരുതെന്നും ഫെഡറൽ സംവിധാനത്തെ മറികടക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കരുതെന്നും ഫെഡറേഷൻ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. 

മമ്പുറത്ത് നടന്ന റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങിൽ ഇരുപത്തി രണ്ടാം വാർഡ് മെമ്പർ റഷീദ് കൊണ്ടാണത്തിൽ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ്‌ ഷംസു വരമ്പനാലുങ്ങൾ അധ്യക്ഷം വഹിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}