അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു . മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ പതാക ഉയർത്തി.

മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി കെ.സി അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി, മൈനോറിറ്റി ക്രോൺഗ്രസ് ജില്ലാ ജന: സെക്രട്ടറി കരീം കാംബ്രൻ, മണ്ഡലം കോൺഗ്രസ് ട്രെഷറർ പി കെ മൂസ ഹാജി, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, മഹിളാ കോൺഗ്രസ് ജില്ലാ ജന:സെക്രട്ടറി സുലൈഖ മജീദ്, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, പി കെ ഹസ്സൻ, സുരേഷ് മമ്പുറം,അബുബക്കർ കെ കെ,മജീദ് പൂളക്കൽ, ഷൈലജ പുനത്തിൽ, രാജൻ വാക്കയിൽ, വാർഡ് മെമ്പർ അഷ്കർ അലി എന്നിവർ സംസാരിച്ചു.
     
പ്രവാസി കോൺഗ്രസ്‌ ഭാരവാഹികളായ ബാവ കക്കാടംപുറം, അബൂബക്കർ പുകയൂർ , മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം ജന:സെക്രട്ടറി സുഹറ പുള്ളിശ്ശേരി, സൈഫു ചെണ്ടപ്പുറായ ,ചെമ്പർ ബാവ, ശ്രീധരൻ കൊളപ്പുറം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}