സോൺ കലോത്സവത്തിനു തിരശീല വീണു മമ്പാട് എം. ഇ. എസ് കോളേജ് ഇത്തവണയും ജേതാക്കൾ


വേങ്ങര : ചേറൂർ പി. പി. ടി. എം കോളേജിൽ അഞ്ച് ദിവസമായി തുടർന്ന് വരുന്ന കാലിക്കറ്റ്‌ വാഴ്‌സിറ്റി സി. സോൺ കലോത്സവത്തിനു തിരശീല വീഴുമ്പോൾ മമ്പാട് എം. ഇ. എസ് കോളേജ് ഇത്തവണയും ജേതാക്കളായി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോളേജ് രണ്ടാം സ്ഥാനവും തിരുരങ്ങാടി പി. എസ്. എം. ഒ കോളേജ് മൂന്നും സ്ഥാനങ്ങൾ നേടി. ജില്ലയിലെ 106 കോളേജുകളിൽ നിന്നായി 4032 വിദ്യാർത്ഥികളാണ് മത്സരാർത്ഥികളായി എത്തിയത്. 102 ഇനങ്ങളിലായി 6 വേദികളിലായി അഞ്ച് ദിവസം നീണ്ട് നിന്ന കലോത്സവത്തിന്റെ ആരവമടങ്ങുമ്പോൾ കഴിഞ്ഞ വർഷം നേടിയെടുത്ത ഒന്നാം സ്ഥാനം ഈ വർഷവും നില നിർത്താനായ സന്തോഷത്തിലാണ് മമ്പാട് കോളേജിലെ കലാകാരന്മാർ. 

ചേറൂർ പി. പി. ടി. എം കോളേജിൽ അഞ്ച് ദിവസമായി തുടർന്ന് വരുന്ന കാലിക്കറ്റ്‌ വാഴ്‌സിറ്റി സി. സോൺ കലോത്സവത്തിൽ ജേതാക്കളായ മമ്പാട് എം. ഇ. എസ് കോളേജ് ടീം
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}