വേങ്ങര: വലിയോറ പാടം വലിയ തോട് കൃഷിക്ക് അനുയോജ്യമായ രീതിയിൽ പുനരുദ്ധാരണം നടത്തണമെന്ന് പതിനെട്ടാം വാർഡ് മുതലമാട് ഏരിയ മുസ്ലിം ലീഗ് വനിത ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.
പി കെ ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷബ്ന ഇബ്രാഹിം എ കെ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), തുമ്പിൽ സക്കീന, മൂട്ട പറമ്പൻ അഹമ്മദ്, ഹമീദലി ഉണ്ണിയാ ലുക്കൽ, മടപ്പള്ളി ഹാരിസ് ഹുദവി, തുമ്പിൽ അലവിക്കുട്ടി, പി കെ കോയ ഹാജി, വികെ അബ്ദുൽ വഹാബ്, വി കെ നഈം ബാപ്പു, യൂസഫലി വലിയോറ, ചെമ്പൻ അബ്ദുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. പാറക്കൽ അബ്ദുറസാഖ് സ്വാഗതവും മുഫസ്സിർ ഹുദവി നന്ദിയും പറഞ്ഞു.