വേങ്ങര: വൈവിധ്യങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട്, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കരുത്തുറ്റ ഒരു നവഭാരതം കെട്ടിപ്പടുക്കാൻ നമുക്ക് ഒത്തൊരുമിച്ച് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കുമെന്ന ആഹ്വാനത്തോടെ ചേറൂർ കഴുകൻ ചിന മൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷന്റെ
ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് സമുചിതമായി ആഘോഷിച്ചു.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡിന്റെ പുതിയ മെമ്പറും മൈത്രി ഗ്രാമവാസിയുമായ സുബൈദ ഇസ്മായിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തു. മൈത്രി ഗ്രാമവാസികളായ കാപ്പൻ ജമാൽ, എ കെ മൊയ്തീൻകുട്ടി, സി പി ഉണ്ണി, സി എം മുഹമ്മദ് അഫ്സൽ, കെ കുഞ്ഞ, സി എം കുഞ്ഞു, സി കെ അബ്ദുല്ല, സി എം മുഹമ്മദ് ഇഖ്ബാൽ, കളത്തിങ്ങൽ ഐത്തു, എം ടി ഷെരീഫ്,കെ അബ്ദുറഹിമാൻ, കെ റിഷാദ്, സി എം യൂനസ്. സി പി ഹരിദാസൻ, ചേറൂർ പി പി ടി എം ഹൈസ്കൂൾ എസ് പി സി വിദ്യാർത്ഥി മിസ്‌ന. എന്നിവരും ധാരാളം കുട്ടികളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു. രണ്ടത്താണിയിലെ പ്രസിദ്ധമായ നാഡിബലം മിഠായികൾ വിതരണം ചെയ്തു.