വലിയോറ ഈസ്റ്റ് എം യു പി സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വേങ്ങര: വലിയോറ ഈസ്റ്റ് എം യു പി സ്കൂൾ 77-ാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനധ്യാപകൻ ജയ പ്രകാശ് മാസ്റ്റർ പതാക ഉയർത്തി. പിടി എ എ പ്രസിഡന്റ് കെ.ഗംഗാധരൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ മുഹമ്മദലി, എം.മുഹമദ് കുഞ്ഞിപ്പ എന്നിവർ പ്രസംഗിച്ചു. 

വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങൾ മറ്റു കലാപ്രകടനങ്ങളും അരങ്ങേറി. തുടർന്ന് സ്കൗട്ട് സ് ആന്റ് ഗൈഡ്സ്, കബ്സ് ആന്റ് ബുൾബുൾസ് അണിനിരക്കുന്ന രാത്രി 9 മണി വരെ നീണ്ടു നിൽക്കുന്ന ക്യാമ്പും നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}