കോട്ടപ്പറമ്പ്: കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസും റമളാൻ മുന്നൊരുക്ക പ്രഭാഷണവും പ്രൗഢമായി സമാപിച്ചു.
എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി ഏ കെ റഹൂഫ് സഖാഫി റമളാൻ മുന്നൊരുക്ക പ്രഭാഷണം നടത്തി. സമാപന പ്രാർത്ഥനക്ക് സയ്യിദ് അബ്ദുൽ ഖാദിർ ഹൈദ്രൂസ് മുത്തുകോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകി.
പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ഏ.കെ അബ്ദുറഹ്മാൻ സഖാഫി, പി.മുഹമ്മദ് മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, ഏ കെ സിദ്ധീഖ് സൈനി, എം ഇർഷാദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.