വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങൾ അവതാളത്തിൽ -രമേശ് ചെന്നിത്തല

വേങ്ങര: വിദ്യാഭ്യാസരംഗവും ആരോഗ്യരംഗവും ഇത്രത്തോളം മോശമായ കാലമുണ്ടായിട്ടില്ലെന്നും നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതിൽ കേരളത്തിലെ ജീവനക്കാർ അസംതൃപ്തരാണെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വേങ്ങരയിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


ജനപ്രതിനിധികളായി തിരഞ്ഞെടുത്ത അധ്യാപകരെ അനുമോദിച്ചു. പി.ടി. അജയ് മോഹൻ നേതൃത്വംനൽകി. ജില്ലാപ്രസിഡന്റ് എം.പി. മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കാമ്പ്രൻ അബ്ദുൾമജീദ്, കെപിസിസി അംഗം പി.എ. ചെറീത്, വി.പി.എ. റഷീദ്, കെ. രാധാകൃഷ്ണൻ, സി.പി. മോഹനൻ, സി.കെ. ഗോപകുമാർ, ഇ. ഉമേഷ്‌കുമാർ, കെ.സി. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ, സാംസ്‌കാരിക സമ്മേളനം സംസ്ഥാന സെക്രട്ടറി സി.വി. സന്ധ്യ ഉദ്ഘാടനംചെയ്തു. സി.പി. ഷറഫുദ്ദീൻ അധ്യക്ഷനായി. ടി. ആബിദ്, കെ.വി. മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}