കുട്ടികളുടെ സംഘം ഇന്ന് തിരുവനന്തപുരത്തേക്ക്
തേഞ്ഞിപ്പലം: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ( കൈറ്റ്) മുഖേനെ നടപ്പിലാക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം സീസണിൽ പങ്കെടുക്കാൻ എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ അർഹത നേടി. സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത മികച്ച 85 സ്കൂളുകളുടെ കൂട്ടത്തിലാണ് എളമ്പുലാശ്ശേരി സ്കൂളും ഇടം പിടിച്ചത്. വിദ്യാലയം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നടപ്പിലാക്കിയ മികച്ച അക്കാദമിക പ്രവർത്തനങ്ങളും സാമൂഹിക പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പ്രവർത്തനങ്ങളും നൂതന ആശയങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സംഘടിപ്പിച്ച പദ്ധതികളുമാണ് സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കാൻ അർഹത നേടിക്കൊടുത്തത്. പരിസ്ഥിതി സംരക്ഷണം, ജീവകാരുണ്യം, ശുചിത്വം, വായനാ പ്രവർത്തനങ്ങൾ തുടങ്ങിയ ഒട്ടുമിക്ക മേഖലകളിലും സ്കൂൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം കൈറ്റ് സ്റ്റുഡിയോയിൽ നടക്കുന്ന ഫ്ലോർ ഷൂട്ടിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളായ ഷാസിൽ ഷാൻ പി വി, യാഷ്‌ലി. പി, ആരാധ്യ എം, ആദിവ് എ, തരുൺ പി കെ, ഫാത്തിമ ഹിബ പി, ഇസാ മെഹറിൻ എം പി, മുഹമ്മദ് ഹാസിം പി എന്നിവരും ഹെഡ്മിസ്ട്രസ് കെ ജയശ്രീ അധ്യാപകരായ പി മുഹമ്മദ് ഹസ്സൻ,എം അഖിൽ തുടങ്ങിയവരും പങ്കെടുക്കും.