വേങ്ങര: ജെസിഐ വേങ്ങര ടൗണിന്റെ 10-ാമത് പ്രസിഡന്റായി ജെസി ഷമീൽ ഫർഹാൻ ഔദ്യോഗികമായി ചുമതലയേറ്റു. ഫ്രെഡോ കോൺഫറൻസ് ഹാളിൽ നടന്ന ഭംഗിയാർന്ന ഇൻസ്റ്റലേഷൻ ചടങ്ങിൽ ജെസിഐ ഇന്ത്യ മുൻ ജനറൽ ലീഗൽ കൗൺസൽ ജെസി സിദ്ദീഖ് മുഖ്യാതിഥിയായി പങ്കെടുത്തു. സോൺ പ്രസിഡന്റ് ജെസിഐ സെൻ. ഗോകുൽ ജെബി ഗസ്റ്റ് ഓഫ് ഓണറായി ചടങ്ങിൽ സന്നിഹിതനായിരുന്നു.
പുതിയ പ്രസിഡന്റിനൊപ്പം 2026-ലെ ഡയറക്ടർ ബോർഡും ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ഈ വർഷത്തേക്കുള്ള പ്രധാന ഭാരവാഹികളായി സെക്രട്ടറിയായി JC അഹമ്മദ് അനഫിനെയും ട്രഷററായി JC മുഹമ്മദ് ഷിബിലിയെയും തെരഞ്ഞെടുത്തു.
സ്വീകരണ പ്രസംഗത്തിൽ പ്രസിഡന്റ് ഷമീൽ ഫർഹാൻ സമൂഹ വികസനം, യുവജന ശാക്തീകരണം, ഡിജിറ്റൽ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ മുൻനിർത്തിയ പ്രവർത്തനങ്ങളാണ് ജെസിഐ വേങ്ങര ടൗൺ ഈ വർഷം നടപ്പിലാക്കുകയെന്ന് വ്യക്തമാക്കി.
ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തികൾക്ക് അവാർഡുകളും വിതരണം ചെയ്തു. ഇതോടൊപ്പം “Digital Seva – Free Services Campaign” ഉൾപ്പെടെ 2026-ലെ വിവിധ സേവന പ്രൊജെക്ടുകളും ഔദ്യോഗികമായി പ്രകാശനം ചെയ്തു. സർക്കാർ സേവനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുക എന്നതാണ് Digital Seva പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ചടങ്ങിൽ സോൺ വൈസ് പ്രസിഡന്റ് ജെസിഐ സെൻ. ആമിർ സുഹൈൽ, 2025 പ്രസിഡന്റ് ജെസി ഷഫീഖ് അലി, മുൻ പ്രസിഡന്റ് സുഫൈൽ പാക്കട, സോൺ ഓഫീസർ ജെസിഐ സെൻ. ഗോപകുമാർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സെക്രട്ടറി ഇലക്ട് ജെസി അനംഫ് നന്ദി രേഖപ്പെടുത്തി.
ജെസിഐയുടെ പ്രമുഖ നേതാക്കളും മുൻ പ്രസിഡന്റുമാരും സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രതിനിധികളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.