എം ടി റിയാസ് മെമ്മോറിയൽ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

വേങ്ങര: പാണ്ടികശാലയിലെ വിദ്യാർത്ഥി യുവജനങ്ങളുടെ കളിയാരവത്തിന്. മാണി തൊടിക റിയാസ് മെമ്മോറിയൽ മിനിസ്റ്റേഡിയം നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ തൂമ്പിൽസക്കീന കരീം ഉദ്ഘാടനം ചെയ്തു. പി.കെ. ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. സ്റ്റേഡിയത്തിന് നമ്മുടെ പ്രിയപ്പെട്ട മാണി റിയാസിന്റെ നാമകരണം മുൻവാർഡ് മെമ്പർ യൂസുഫലിവലിയോറ നിർവ്വഹിച്ചു. 

16-ാം വാർഡ് മെമ്പർ എം.പി. അഹമ്മദ്, ടി. അലവിക്കുട്ടി, കെ. അസിസ്, എ.കെ. മുഫസ്സിർ സമദ് പാറക്കൽ എന്നിവർ സംസാരിച്ചു

ചടങ്ങിൽ പള്ളിയാളി റസാഖ് , കെ എം അലിബാവ, പാറക്കൽ റസാഖ്, കെ എം റഷീദ് ,റാഫി തൂമ്പിൽ കരുവാരക്കൽ മുസ്തഫ, തൂമ്പിൽ കുഞ്ഞാവറാൻ  എം.ഗോപി, ഇംതിയാസ് തേലപ്പുറത്ത്, കെ.ഷബീർമാനുപ്പ, വി വി സിദ്ദിഖ്, പള്ളിയാളി അഷ്‌റഫ്‌ , ഇ വി ഗുലാം ആഷിഖ് പി കെ ഇസ്ഹാഖ്, ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളും നാട്ടുകാരും സംബന്ധിച്ചു.

ഉത്ഘാടനത്തോട് അനുബന്ധിച്ച് ബാക്കിക്കയംസ് പാണ്ടികശാലയും പേങ്ങാഡിയൻസ് പാണ്ടികശാലയും തമ്മിൽ നടന്ന് ഫുട്ബോൾ മത്സരം വലിയ ആവേശമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}