സബാഹ് സ്ക്വയറില്‍ ട്രാഫിക് ബോധവല്‍ക്കരണവുമായി ഐ പി എഫ്

വേങ്ങര: വിനോദയാത്രകൾക്കിടയിലും സുരക്ഷിത യാത്രയുടെ പാഠങ്ങൾ പകർന്നുനൽകി  ഇൻ്റഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം(ഐ പി എഫ്)  മലപ്പുറം ജില്ലാ വെസ്റ്റ് റീജിയൺ കമ്മിറ്റി. മോട്ടോർ വാഹന വകുപ്പിൻ്റെയും സബാഹ് സ്ക്വയറിൻ്റെയും സഹകരണത്തോടെയാണ് 'ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

നിരത്തുകളിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും ഡ്രൈവർമാരിലും പൊതുജനങ്ങളിലും കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് സുന്നീ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഐ പി എഫ് ഈ ദൗത്യം ഏറ്റെടുത്തത്. വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ സന്ദർശകർക്ക് റോഡ് സുരക്ഷാ നിയമങ്ങൾ ലളിതമായി മനസ്സിലാക്കിക്കൊടുക്കുന്നതിലൂടെ സബാഹ് സ്ക്വയർ ഒരു വിജ്ഞാന കേന്ദ്രമായി മാറി.
സ്ത്രീകളും കുട്ടികളും, യുവജനങ്ങളടക്കം  വൻ ജനക്കൂട്ടമാണ് ബോധവൽക്കരണ പരിപാടിയിൽ പങ്കാളികളായത്.
ജി-ടെകിന്റെ സഹകരണത്തോടെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
 
അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകളെക്കുറിച്ച് ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണംശ്രദ്ധേയമായി. സബാഹ് സ്ക്വയര്‍ എം ഡിയും സാമൂഹ്യ പ്രവര്‍ത്തകനുമായ
സബാഹ് കുണ്ടുപുഴക്കൽ  ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍  പി കെ. മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. എം വി ഐ ടി പി സുരേഷ് ബാബു, എ എം വി ഐ അബ്ദുൽ കരീം ചാലിൽ, പൊതുമരാമത്ത് റോഡ് വിഭാഗം  അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി പി അബ്ദുൽ സത്താർ, ഐ പി എഫ് മലപ്പുറം വെസ്റ്റ് റീജണൽ ഡയറക്ടർ എം കെ എം സഫ്‌വാൻ കോട്ടുമല, ജി ടെക് ജില്ലാ മാനേജർ ഇ അനൂജ് എന്നിവർ സംസാരിച്ചു. ഐപിഎഫ് വേങ്ങര ചാപ്റ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ അഫ്സൽ മീരാൻ സ്വാഗതവും ഡയറക്ടർ ഡോ. പി ഐ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}