'ചോല 2026' സപ്ലിമെന്റ് പ്രകാശനം ചെയ്തു

എ ആർ നഗർ: ഇരുമ്പുചോല  എ യു പി സ്കൂൾ 66ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 'ചോല 2026' സപ്ലിമെന്റ് പ്രകാശനം ചെയ്തു. പി ടി എ  പ്രസിഡന്റ്‌ ചെമ്പകത്ത് അബ്ദു റഷീദ് സ്കൂൾ ലീഡർമാരായ ഗീതിക, സബിൻ ജാസിബ് തുടങ്ങിയവർക്ക് കോപ്പി കൈമാറി കൊണ്ടാണ് പ്രകാശനം കർമ്മം നിർവഹിച്ചത്. 

ഹെഡ്മിസ്ട്രസ് ജി.സുഹറാബി അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് മാരായ തെങ്ങിലാൻ ഇസ്മായിൽ, കാവുങ്ങൽ ബഷീർ, പിടിഎ കമ്മിറ്റിയംഗം ഒ സി അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി  പി ഇസ്മായിൽ, വി എസ് അമ്പിളി ടീച്ചർ, സി സുലൈഖ ടീച്ചർ, കെ നൂർജഹാൻ  ടീച്ചർ, കെ എം എ ഹമീദ്, കെ ടി അഫ്സൽ, വി മുനീർ, എം ഫസീല, പി ടി അനസ്, എവി ഇസ്ഹാഖ് എം ഷഫീഖ്, പി ഇ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. 

'പീലി 2026' വാർഷികാഘോഷ ഭാഗമായി ഫെബ്രുവരി 11 ബുധൻ  2 മണിമുതൽ  നേഴ്സറി വിദ്യാർത്ഥികളുടെ കലാവിരുന്നുകൾ നടക്കും. മൂന്നു മണിക്ക് ഡോക്ടർ സിപി അഷ്റഫ്  പാരന്റിങ് ക്ലാസ് നയിക്കും. ഫെബ്രുവരി 13  വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന സർവീസിൽ നിന്ന് വിരമിക്കുന്ന വിഎസ് ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ അഡ്വ : എപി സ്മിജി ഉദ്ഘാടനം ചെയ്യും. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മൻസൂർ കോയ തങ്ങൾ, എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി, മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ അസലു തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി വരെ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}