യൂണിറ്റ് വാർഷിക കൗൺസിൽ സമാപിച്ചു

ഇരിങ്ങല്ലൂർ: കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് വാർഷിക കൗൺസിൽ സമാപിച്ചു. സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി സി. പി യാസർ ഹാജി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട്‌ ഏ.കെ അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു.
       
കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് ആർ.ഓ അബ്ദുൽ ബാഖി മുസ്‌ലിയാർ വെട്ടം കൗൺസിൽ നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.
     
കൗൺസിലിൽ വാർഷിക റിപ്പോർട്ട്, ഫിനാൻസ് റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. തുടർന്ന് 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
     
സി. പി കുഞ്ഞഹമ്മദ് മാസ്റ്റർ, പി. സി. എച്ച് അബൂബക്കർ സഖാഫി, പി. കെ ഇബ്രാഹിം കുട്ടി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് സെക്രട്ടറി സി. പി കുഞ്ഞിപ്പ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}