വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ സാന്ത്വനം വളണ്ടിയർ സമ്പൂർണ്ണ സംഗമം സമാപിച്ചു. ഉബൈദുള്ള ഇർഫാനി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി വള്ളിയാട് വിഷയാവതരണം നടത്തി. അടുത്ത ഒരു വർഷത്തേക്കുള്ള സാന്ത്വനം പദ്ധതികളുടെ പ്രഖ്യാപനവും ഗാന്ധിക്കുന്ന് സാന്ത്വനം കേന്ദ്രത്തിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു. എസ് വൈ എസ് സോൺ പ്രസിഡണ്ട് കെപി യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ സാന്ത്വനം സെക്രട്ടറി ഇബ്രാഹിം ബാഖവി ഊരകം, ജലീൽ കല്ലേങ്ങൽപ്പടി, യൂസുഫ് പി, ഇസ്മായിൽ ഹാജി, അഫ്സൽ എ കെ പ്രസംഗിച്ചു.
വേങ്ങര സോൺ സാന്ത്വനം വളണ്ടിയർ സമ്പൂർണ്ണ സംഗമം
admin