വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ സ്വാഗതം പറഞ്ഞു.
വിവിധ വാർഡുകളിൽ നിന്നുള്ള ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും ഗ്രാമസഭയിൽ പങ്കെടുത്തു. ഉപകരണങ്ങൾ, പി.എസ്.സി. കോച്ചിങ്, പ്രിവിലേജ് കാർഡ്, ബഡ്സ് സ്കൂൾ, രക്ഷിതാക്കൾക്ക് ടെയിലറിംഗ് മെഷീൻ എന്നിവ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഗ്രാമസഭയിൽ ഉയർന്നു.
ബ്ലോക്ക് ഡിവിഷൻ മെമ്പർ സഹർബാനു നാസർ, പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ, ഹനീഫ കെ.കെ., ഷകീന ശംസു, ഫസീല ഇർഷാദ്, ജംസിയ ചീരങ്ങൻ, ഷകീന തൂമ്പിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിതകുമാരി, പരിവാർ പ്രതിനിധികളായ പ്രഭാകരൻ, ഹംസ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.