തേഞ്ഞിപ്പലത്ത് ഒരു കോടി രൂപയുടെ എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ


തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കൊളക്കാട്ട് ചാലി വിളക്കാഞ്ചേരിയിൽ വെച്ച് വിപണിയിൽ ഒരു കോടി രൂപയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി ദമ്പതികളടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. ചേലമ്പ്ര കൊളക്കാട്ട് ചാലി സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), മകൻ ജാസിറിന്റെ സുഹൃത്ത് ചേലേമ്പ്ര സ്വദേശി കവലക്കണ്ടി സലാവുദ്ദീൻ (28) എന്നിവരെയാണ് തേഞ്ഞിപ്പാലം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. 

ഇവരിൽ നിന്ന് 1.16 കിലോഗ്രാം എം.ഡി.എം.എ. (MDMA) പിടിച്ചെടുത്തു.
​രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്. സംഭവത്തിൽ പ്രതികളുടെ മകൻ 'പുള്ളി ജാസിർ' എന്നറിയപ്പെടുന്ന ജാസിർ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}