വേങ്ങര: കുട്ടികളിൽ വായന ശീലവും ചിന്താശേഷിയും സർഗാത്മകമായ കഴിവുകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ ആരാമം പദ്ധതി എ.ആർ നഗർ ഏരിയ വനിത പി. ആർ കോഡിനേറ്റർ സുഹറ ടീച്ചർ ആദ്യ പതിപ്പ് കുട്ടികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
പോസ്റ്റ് ലൈബ്രറിയാണ് ആരാമം സ്‌കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി. രവികുമാർ അധ്യക്ഷ വഹിച്ചു. സന്തോഷ്, മുൻ പി.ടി.എ പ്രസിഡന്റ് സി. ഷറഫുദ്ദീൻ, വികാസ്, സിന്ധു ടീച്ചർ എന്നിവർ സംബന്ധിച്ചു.