കോട്ടക്കൽ: കോട്ടക്കൽ നിയോജക മണ്ഡലത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് സർവ്വ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എ എം.എൽ. എയുടെ 'സ്റ്റപ്സ് ' പദ്ധതി ശ്രദ്ധേയമാകുന്നു.
കെട്ടിടങ്ങൾ നിർമ്മിച്ച് നൽകിയും സ്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങൾ സജ്ജീകരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം അക്കാദമിക രംഗത്ത് കൂടി നിരവധി പദ്ധതികളാണ് എം.എൽ. എ നേതൃത്വം നൽകി 'സ്റ്റപ്പ്സ്' ലൂടെ മണ്ഡലത്തിൽ നടപ്പാക്കിയത്.
എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷാ പരിശീലനങ്ങൾ, കരിയർ അഭിരുചി പരീക്ഷകൾ, സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ പ്രോഗ്രാം, അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് സംവിധാനം, സയൻസ് വിദ്യാർത്ഥികൾക്കായി സ്പെക്ട്രം സയൻസ് കോൺക്ലേവ്, കൊമേഴ്സ് വിദ്യാർത്ഥികൾക്കായി ഒഡീസി കൊമേഴ്സ് കോൺക്ലേവ് എന്നിവ സ്റ്റ്സിലൂടെ നടത്തിയിരുന്നു.
കോവിഡ് കാലത്ത് മാനസിക സംഘർഷങ്ങൾ അനുഭവപ്പെടുന്നവർക്ക് ടെലി കൗൺസിലിംഗ് സംവിധാനം, മാർഗനിർദ്ദേശ ക്ലാസുകൾ, വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കുമുള്ള ആദരം നൽകുന്നതിനായി വിജയോത്സവം എന്നിവയും നടത്തിയിരുന്നു.
മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, സിഎ, എസിസിഎ, സിഎംഎ തുടങ്ങിയ പ്രവേശന പരീക്ഷകളുടെ മുന്നോടിയായി സ്റ്റെപ്സ് സ്കോളർഷിപ്പ് പരീക്ഷയും നടത്തി. സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് സ്കോളർഷിപ്പോടെ കേരളത്തിലെ തന്നെ മികച്ച എൻട്രൻസ് ട്രെയിനിങ് സ്ഥാപനങ്ങളിൽ കോച്ചിംഗിനുള്ള അവസരവും സ്റ്റെപ്സിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.
എൽ.എസ്.എസ്, യു.എസ്.എസ് പരിശീലന ക്ലാസിൽ മണ്ഡലത്തിലെ രണ്ട് നഗരസഭകളിൽ നിന്നും അഞ്ച് പഞ്ചായത്തുകളിൽ നിന്നുമുള്ള മുൻകൂട്ടി രജിസ്റ്റർ ചെയ്ത എണ്ണൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ 'സൈലം ' ലേണിംഗ് സിൻ്റെ സഹയാത്തോടെ നടന്ന നടന്ന പരിശീലന പരിപാടി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു.
കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. മാറാക്കര പഞ്ചായത്ത്
ഒ.കെ. സുബൈർ ,
സാജിദ് മങ്ങാട്ടിൽ,
വളാഞ്ചേരി നഗരസഭ
ചെയർപേഴ്സൺ
ഹസീന വട്ടോളി ,
എടയൂർ പഞ്ചായത്ത്
പ്രസിഡൻ്റ് കെ.പി. ഇന്ദിര ,
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നാജിയ ജംഷാദ്
ഹസ്സൻ മുളക്കൽ , ജില്ലാ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ധന്യ കെഎസ് , പ്രിൻസിപ്പാൾ കെ.പി അബ്ദുൽ മജീദ് ,
പി.ടി. എ പ്രസിഡൻ്റ്
കെ. വിജയകുമാരൻ,
മുജീബ് റഹ്മാൻ മാസ്റ്റർ, പി. സാജിദ് മാസ്റ്റർ, കെ. മുസ്തഫ മാസ്റ്റർ, പി.മുഹമ്മദ് ഫൈസൽ മാസ്റ്റർ, എ.പി സാബിർ മാസ്റ്റർ, ഇഖ്ബാൽ എറമ്പത്ത് , അജ്മൽ മേലേതിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് പഠന സഹായി വിതരണം ചെയ്തു. അഷ്ടമി, ജിതിൻ എന്നിവർ നേതൃത്വം നൽകി.