കോട്ടക്കൽ: ദേശീയ ഉർദു ദിനാചരണത്തിൻ്റെ ഭാഗമായി മാറാക്കര എ.യു.പി.സ്കൂൾ ഗസൽ ഉർദു ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാറാക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.ലത ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പ്രവീൺ.പി അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ടി.വൃന്ദ, പി.ടി.എ ഭാരവാഹികളായ പൂക്കോയ തങ്ങൾ, അഖില,സബീഷ്, അധ്യാപകരായ പി.പി.മുജീബ് റഹ്‌മാൻ, കെ.പ്രകാശ്,ചിത്ര. ജെ.എച്ച്,സി.എം.നാരായണൻ,സുലൈഖ.ഇ.ടി, നിതിൻ.എൻ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ മുൻ അധ്യാപിക പി.എസ്.ലത ടീച്ചറെ ഗസൽ ഉർദു ക്ലബ്ബ് ആദരിച്ചു.