കുടിവെള്ളത്തിനും മാലിന്യ സംസ്കരണത്തിനും ഊന്നൽ നൽകി കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ

കണ്ണമംഗലം: വാർഷിക പദ്ധതിയിൽ കുടിവെള്ളത്തിനും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കണ്ണമംഗലം പഞ്ചായത്ത് 2026 - 27 പദ്ധതിക്ക് വികസന സെമിനാർ അംഗീകാരം നൽകി. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ഹുസൈൻ അധ്യക്ഷത വഹിച്ചു. 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ നെടുമ്പള്ളി സൈദു, റൂഫിയ ചോല, ഷീന അനൂപ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പൂക്കുത്ത് മുജീബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ അരീക്കൻ കുഞ്ഞുട്ടി, പനക്കത്ത് സമദ് ഹാജി,എൻ കെ പോക്കർ, യു എം ഹംസ, ഷാഹുൽഹമീദ് തറയിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ആർ. വിവേക് രാജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജോസ് ജെ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}