ഉപ്പയെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ മലപ്പുറത്തെ രണ്ട് വയസ്സുകാരൻ ഷാര്‍ജയില്‍ കാറിടിച്ച്‌ മരിച്ചു

പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി പിഞ്ചു ബാലന്റെ വിയോഗം. ഷാര്ജയിലുണ്ടായ വാഹനാപകടത്തില് രണ്ട് വയസ്സുള്ള മലയാളി ബാലന് മരിച്ചു.
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകന് അലന് റൂമിയാണ് മരിച്ചത്.

തലാല് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തില് സെയില്സ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീന്. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദര്ശക വിസയില് മാതാവിനൊപ്പം കഴിഞ്ഞ മാസം 18നാണ് കുട്ടി നാട്ടില് നിന്നും എത്തിയത്. സന്തോഷം നിറഞ്ഞു നില്ക്കേണ്ട സന്ദര്ശന കാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ സങ്കടക്കടലിലാഴ്ത്തിയത്.

ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കാര് തട്ടിയാണ് മരണം. നിയമ നടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച അല് ഖിസൈസ് ഖബര്സ്ഥാനില് ഖബറടക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}