വേങ്ങര, അരീക്കുളം: ഇഹ്‌യാ ഉൽ ഉലൂം മദ്രസയിൽ മുഴുവൻ ഉസ്താദുമാർക്കും റംസാൻ കിറ്റ് വിതരണം ചെയ്തു. കൂടെ മദ്രസയിൽ നിന്നും പഠനം പൂർത്തിയാക്കി പോകുന്ന പ്രഥമ പ്ലസ് ടു ബാച്ചിന് യാത്രയയപ്പും നടത്തി.
ചടങ്ങിൽ, മദ്രസ പ്രസിഡന്റ് ഇ കെ ഹംസ സാഹിബ് അധ്യക്ഷനായി, സയ്യിദ് അലവി കോയ തങ്ങൾ, ഫക്രുദീൻ സാഹിബ്, മദ്രസ സദർ മുഅല്ലിം സിറാജുദ്ധീൻ ഹുദവി, മറ്റു ഉസ്താദുമാർ, കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.