എയർപോർട്ട് റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു


കുന്നുംപുറം: മലപ്പുറം എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. തോട്ടശ്ശേരിയറ സ്വദേശി മാട്ര മുഹമ്മദ് ഹാജി (65) ആണ് മരിച്ചത്.
ബുധനാഴ്ച (ഫെബ്രുവരി 25) എയർപോർട്ട് റോഡിലെ തോട്ടശ്ശേരിയറ ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടം നടന്ന ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}