പൊന്നാനി: സാന്ത്വനം എമർജൻസി ടീം ( സെറ്റ്) രണ്ടാം ബാച്ചിൻ്റെ പ്രഥമ പരിശീലന ക്യാമ്പിന് തുടക്കമായി.പൊന്നാനി വാദി ഖ്വാജയിലെ മലികുൽ മുളഫർ സ്ക്വയറിൽ 2 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സാന്ത്വനം ഡയറക്ടർ അബൂബക്കർ ആവണക്കുന്ന് അധ്യക്ഷത വഹിച്ചു. സയ്യിദ് സീതിക്കോയ തങ്ങൾ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി.ജഅ്ഫർ അസ്ഹരി കൈപമംഗലം, സാന്ത്വനം എമെർജൻസി ടീം കോഡിനേറ്റർ പി.പി.മുജീബ് റഹ്‌മാൻ, സുബൈർ ബാഖവി, ഹുസൈൻ.കെ, കെ.വി.ശക്കീർ കടവ്സംസാരിച്ചു. പരിശീലനത്തിൻ്റെ വിവിധ സെഷനുകൾക്ക് ടീം ചീഫ് സി.സലീം,ഡപ്യൂട്ടി ചീഫ് സ്വഫ് വാൻ അസ്ഹരി, നൗഫർ പി നാസർ കൊല്ലം എന്നിവർ നേതൃത്വം നൽകി.അടിയന്തിര ഘട്ടങ്ങളിൽ ദുരന്ത മുഖങ്ങളിൽ സേവനം ചെയ്യേണ്ട എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരിൽ പ്രത്യേകം പരിശീലനം ലഭിച്ച സംഘമാണ് സെറ്റ്. ക്യാമ്പ് നാളെ വൈകീട്ട് സമാപിക്കും.
റെസ്കാറ്റ് - സാന്ത്വനം എമർജൻസി ടീം ട്രെയിനിംഗ് ക്യാമ്പിന് പ്രൗഢമായ തുടക്കം
admin
Tags
Malappuram