മലപ്പുറം: വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനത്തിനും നീതി നിഷേധത്തിനും എതിരെ നിതാന്ത ജാഗ്രത പാലിക്കുമെന്ന് മലപ്പുറം മൗണ്ട് ടൂറിസ്റ്റ് ഹോമിൽ ചേർന്ന് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.
ടി കെ ബോസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനൻ ഉദ്ഘാടനം ചെയ്തു.
റിട്ടയേഡ് സബ് ഇൻസ്പെക്ടർ സുരേഷ് തെക്കീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി, അസൈനാർ ഊരകം, സ്റ്റേറ്റ് കോഡിനേറ്റർ ചന്ദ്രദേവ്, സിന്ധു ഹരിദാസ്, നാസർ വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ശശി കണ്ണമംഗലം സ്വാഗതവും, വിശാലാക്ഷി അങ്ങാടിപ്പുറം നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായി
പ്രസിഡന്റ് മുരളി മഞ്ചേരി, വൈസ് പ്രസിഡന്റുമാരായി വത്സല, ഷാബു മഞ്ചേരി, ജനറൽ സെക്രട്ടറി അനിൽകുമാർ കെ ടി, സെക്രട്ടറിമാരായി സുബൈദ ടീച്ചർ, ഖജാൻജി വിശാലാക്ഷി അങ്ങാടിപ്പുറം, അബ്ദുറഹിമാൻ മലപ്പുറം, സംസ്ഥാന നിർവാഹക സമിതി അംഗം എന്നിവരെ തിരഞ്ഞെടുത്തു.