വിഭാഗീയതകളെ സഹിഷ്ണുതയോടെ നേരിടണം: പികെ കുഞ്ഞാലികുട്ടി

മിനി ഊട്ടി: സമൂഹത്തിൽ ബോധപൂർവ്വം സൃഷ്ടിക്കുന്ന വിഭാഗീയതകളെയും വിശ്വാസികൾ നേരിടുന്ന വെല്ലുവിളികളെയും സഹിഷ്ണുതയോടെയും  വിവേകത്തോടെയും നേരിടാൻ തയ്യാറാവണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പ്രസ്താവിച്ചു. ജാമിയ അൽ ഹിന്ദ് മൂന്നാം സനദ് ദാന സമ്മേളനതിന്റെ ഭാഗമായി സംഘടിപ്പിച്ച ഹദീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം വിശ്വാസി സമൂഹം അനുദിനം വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ..പുതിയ കാലത്തിന്റെയും പുതിയ തലമുറയുടെയും പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ മത സംഘടനകൾക്ക് സാധിക്കേണ്ടതുണ്ട്.. ഈ രംഗത്ത് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.. പുതിയ കാലത്തെ പ്രശ്നങ്ങൾക്ക്  പരിഹാരം പ്രവാചകച ര്യയിലും വിശുദ്ധ ഖുർആനിലും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു...
 
സമ്മേളനം അബ്ദുൽ അസീസ് ഖാദി മുംബൈ ഉദ്ഘാടനം ചെയ്തു. സാദിഖ് മദീനി അധ്യക്ഷത വഹിച്ചു. അബ്ദുൽ മാലിക് സലഫി, അബൂബക്കർ സലഫി, ഹംസ മദീനി, താജുദ്ദീൻ സ്വലാഹി അർഷദ് അൽഹികമി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}