കോട്ടക്കൽ: സംസ്ഥാനത്തെ മികച്ച ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) യൂണിറ്റിനുള്ള പുരസ്കാരം കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ-യിൽ നിന്നാണ് സ്കൂൾ സ്കൂൾ പ്രിൻസിപ്പൽ അലി കടവണ്ടി, എൻ.എസ് എസ് വളണ്ടിയർമാർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്. യൂണിറ്റിന്റെ മികവിനൊപ്പം വ്യക്തിഗത നേട്ടങ്ങളും സ്കൂളിന് ഇരട്ടി മധുരമായി. സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം സ്കൂളിലെ അധ്യാപകൻ ബി.സി. ജിസ്മിത്ത് ഏറ്റുവാങ്ങി. സ്കൂൾ തലത്തിലും ഗ്രാമതലത്തിലും നടത്തിയ മാതൃകാപരമായ സാമൂഹിക സേവന പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവുമാണ് ഈ വലിയ നേട്ടത്തിന് പിന്നിൽ.ലേൺ വെൽ ഹബ്,വി സെല്യൂട്ട് യു,വേൾഡ് റെക്കോർഡ് ഹ്യൂമൺ മാപ്പ്, സ്നേഹഭവനം, ഉപജീവനം,പ്രഭ സംസ്ഥാനതല പരിപാടി, മാമ്പഴക്കാലം,ജില്ലാ കലോൽസവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭരണഘടന ആമുഖം വിതരണം,രക്തദാന ക്യാമ്പ്, ഹെൽത്ത് ചെക്കപ്പ് ക്യാമ്പ്,അണയാത്ത റാന്തൽ, കെക്കോ ഡാമ നിർമ്മാണം,ഓണക്കിറ്റ് വിതരണം,വി കാൻ ഡിസ്ക്കസ് തുടങ്ങിയ പരിപാടികളാണ് യൂണിറ്റിന് കീഴിൽ
സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാരുടെ കഠിനാധ്വാനവും പൊതുജന പങ്കാളിത്തവും ശ്രദ്ധേയമായ പ്രവർത്തനങ്ങളുമാണ് സംസ്ഥാന തലത്തിൽ വിദ്യാലയത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ചടങ്ങിൽ എൻ.എസ്.എസ് വളണ്ടിയർമാരായ അമീർ അഭിയാൻ,സൗരവ് കൃഷ്ണ,
ജാവിദ് ഹസ്സൻ, മുഹമ്മദ് ഫാദിൽ എന്നിവർ സംബന്ധിച്ചു.