തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊ കൊണ്ടുള്ള രാഷ്ട്രീയപാർട്ടികളുടെ മതദ്രുവീകരണത്തിനുള്ള ശ്രമം അപലനീയം: കെ എൻ എം

വേങ്ങര: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ മതദ്രുവീകരണം അപലനീയമാണെന്ന് കെ എൻ എം  വേങ്ങര മണ്ഡലം കൗൺസിൽ  ശിൽപ്പശാല ആവശ്യപ്പെട്ടു. അച്ചനബലം  പടപ്പറമ്പ് ഫ്രോസ്റ്റിലാൻഡിൽ സംഘടിപ്പിച്ച പ്രവർത്തക കൗൺസിൽ ശില്പശാല കെ എൻ എം 〰️സംസ്ഥാന സെക്രട്ടറി എ അസ്ക്കർ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി പി കെ നസീം മുഖ്യപ്രഭാഷണം നടത്തി. രാവിലെ 9 30ന് തുടങ്ങിയ സമ്മേളനം വൈകിട്ട് 5 മണി വരെ നീണ്ടുനിന്നു സിദ്ദിഖ് അൻസാരി ഡോക്ടർ മുനീർ മദനി എന്നിവർ ക്ലാസ്സ് എടുത്തു. മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. കെ ഹാറൂൺ റഷീദ് പ്രവർത്തക റിപ്പോർട്ടും എ ബി സി മുജീബ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. യു കെ റിമീസ് ഐ എസ് എം, ഖൈറുനീസ എം ജി എം പി എ ഇസ്മായിൽ മദനി, അബ്ദുൽ ഖാദർ അൽഖാസിമി എന്നിവരും വിവിധ ശാഖാ ഭാരവാഹികളും വകുപ്പ് കൺവീനർമാരും പ്രസംഗിച്ചു. സെക്രട്ടറി പി കെ മൊയ്തീൻകുട്ടി സ്വാഗതവും, ഹാറൂൺ  റഷീദ് നന്ദിയും പറഞ്ഞു. അങ്ങാടിയിലെ തിരക്കും വാഹനത്തിരക്കും ജനത്തിരക്കും  ഒഴിവാക്കിക്കൊണ്ട് അച്ചടക്കത്തോടെ ഫ്രോസ്റ്റി ലാൻഡിൽ നടത്തിയ കൗൺസിൽ ശില്പശാല വൻ വിജയത്തോടെ പര്യവസാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}