വെൽഫെയർ പാർട്ടി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

വേങ്ങര: വേങ്ങര മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലേക്ക് ജന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് വേങ്ങരയിൽ സ്വീകരണം നൽകി. പാർട്ടി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ല സെക്രട്ടറി കെ. എം. എ ഹമീദ് ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ. ആർ നഗർ പഞ്ചായത്ത് പതിനഞ്ചാം വാർഡ്‌ അംഗം പി. സുനീറ, പറപ്പൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് അംഗം സഫൂറ കരീം, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് അംഗം യു. സക്കീന എന്നിവർക്ക് മെമെന്റോ നൽകി ആദരിച്ചു. 

ചടങ്ങിൽ ജില്ല കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്‌, ദാമോദരൻ പനക്കൻ, മണ്ഡലം ട്രഷറർ പി. അഷ്‌റഫ്‌ ഊരകം, അബ്ദുൽ റഹീം വലിയോറ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}