കോട്ടക്കല്‍: പൊന്മള ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം പദ്ധതി പ്രകാരം പൊൻമള ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിന് ആവശ്യമായ തൈകളും മറ്റ് ഉൽപാദനോപാധികളും വിതരണം ചെയ്തു. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചാപ്പനങ്ങാടി മർകസ് മസ്വാലിഹിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ റഹ്മാൻ സ്ഥാപന മേധാവികളായ കെ വി എം റഫീഖ് സഖാഫി തലകാപ്പ്, വി കെ അലവിക്കുട്ടി എന്നിവർക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിന മുല്ലപ്പള്ളി, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ബഷീർ പൂളക്കൽ, കൃഷി ഓഫീസർ സുമയ്യ പാട്ടശ്ശേരി, ഷക്കീബ് സഖാഫി എന്നിവർ പങ്കെടുത്തു.