വേങ്ങര: ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചുങ്കത്തറ മാർത്തോമാ എച്. എസ് എസ്സും പെൺകുട്ടികളുടെ വിഭാഗത്തിൽ നിലമ്പുർ ലിറ്റിൽ ഫ്ലവർ സ്പോർട്സ് അക്കാദമിയും ചാമ്പ്യൻമാരായി. ആൺകുട്ടികളിൽ യൂണിവേഴ്സിറ്റി ജി. എം. എച്. എസ്. എസ് സ്പോർട്സ് ക്ലബ്ബും പെൺകുട്ടികളിൽ വാണിയമ്പലം സെന്റ് ഫ്രാൻസിസ് സ്കൂളും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരായി മാർത്തോമാ എച് എസ് എസ്സിലെ മുഹമ്മദ് അയാൻ ടി പി യെയും നിലമ്പൂർ ലിറ്റിൽ ഫ്ലവർ സ്പോർട്സ് അക്കാദമിയിലെ റിയഇനേയും തെരഞ്ഞെടുത്തു. വേങ്ങരയിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മലപ്പുറം ജില്ല സ്പോർട്സ് കൌൺസിൽ ഒബ്സ്സർവർ സുരേഷ് സി. നിർവഹിച്ചു, ബദറുദ്ധീൻ അലി, മറിയാമ്മ, ഡോ. ഷമീം പറശ്ശേരി, എന്നിവർ സംസാരിച്ചു.
സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്: ചുങ്കത്തറ മാർത്തോമാ എച്.എസ്.എസും നിലമ്പൂർ ലിറ്റിൽ ഫ്ലവറും ചാമ്പ്യൻമാർ
admin
Tags
Malappuram