വേങ്ങര: ക്ലാരി നോർത്ത് പാലിച്ചിറമാട് എ എം യു പി സ്കൂളിൽ ഊർജ്ജ സംരക്ഷണ ക്ലാസും എൽഇഡി ബൾബ് നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിസി സാഹിറ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷംസുദ്ദീൻ കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ നസീറ കോഴിക്കൽ, അക്ബർ വരിക്കോട്ടിൽ ആശംസ അർപ്പിച്ചു. എച്ച് എം ഷാഹുൽഹമീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു. എൽ.ഇ.ഡി ട്രെയിനർ സാബിർ കെ പി ക്ലാസ് നയിച്ചു.