കുന്നുംപുറം: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംപുറം ദാറു ശിഫാ ഓഡിറ്റോറിയത്തിൽ വെച്ച് കോൺഗ്രസ് പ്രവർത്തക കൺവെൻഷനും ജന പ്രധിനിതികൾക്ക് സ്വീകരണവും നൽകി. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു.
ഡി സി സി സെക്രട്ടറി നാസർ തെന്നല, മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ, മണ്ഡലം ട്രെഷെറർ പി കെ മൂസ ഹാജി, വൈസ്പ്രസിഡൻ്റ കെ പി മൊയ്ദീൻ കുട്ടി, പിസി ഹുസൈൻ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, സുലൈഖ മജീദ്, റിയാസ് കല്ലൻ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഉബൈദ് വെട്ടിയാടൻ, സുരോഷ് മമ്പുറം, രാജൻ വാക്കയിൽ, മജീദ് പൂളക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പി സി, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ പി വേലായുധൻ, അഫ്സൽ ചെണ്ടപ്പുറായ, സൈഫു ആസാദ്, പുള്ളിശ്ശേരി സുഹറ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് മെമ്പർ സുലൈഖ മജീദ്, മെമ്പർമാരായ മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലെൻ , അഷ്കർ അലി, വിബിന അഖിലേഷ്, അൻവർ ആവയിൽ, വേലായുധൻ വലിയ പറമ്പ്, റംസീന ഫിർദൗസ്, റീന ടീച്ചർ എന്നിവരെ കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് മെമോൻ്റോ നൽകി ആദരിച്ചു. പ്രധാന പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി മാരായ സക്കീർ ഹാജി സ്വാഗതവും ഹസ്സൻ പി കെ നന്ദിയും പറഞ്ഞു.