മുസ്ലിം ഐക്യം സാധ്യമാവാൻ ഖുർആനിലേക്ക് മടങ്ങുക: ഡോ.ഹുസൈൻ മടവൂർ

വേങ്ങര: ഖുർആനിലേക്കു മടങ്ങുകയാണ് മുസ്ലിം ഐക്യം യാഥാർത്ഥ്യമാകാനുള്ള ഋജുവായ മാർഗം എന്ന് കേരള നദുവത്തുൽ മുജാഹിദ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ഖുർആൻ പഠിക്കാനും പഠിപ്പിക്കുവാനും അതിലുപരി അതുൾക്കൊണ്ട് ജീവിക്കുവാനും വിശ്വാസി സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കെ എൻ എം വേങ്ങര മണ്ഡലം കമ്മറ്റി വലിയോറചിനക്കലിൽ പ്രത്യേകം സജ്ജമാക്കിയ സലഫി നഗറിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മടവൂർ. 

മണ്ഡലം പ്രസിഡണ്ട് ടി.കെ മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മി സ്വലാഹുദ്ധീൻ ചുഴലി മുഖ്യപ്രഭാഷണം നിർവഹിച്ചു. 

വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ ടി അബ്ദുനാസർ എന്ന കുഞ്ഞുട്ടി, ഇന്ത്യൻ ഇസ്ലാഹി സെന്റർ യാംബു പ്രതിനിധി അബ്ദുൽ റഷീദ് മുയിക്കൽ. കെ എൻ എം ജില്ലാ ജോയിൻ സെക്രട്ടറി പി കെ മുഹമ്മദ് നസീം, പി എ ഇസ്മായിൽ മദനി, പി കെ സി ബീരാൻകുട്ടി , എം ടി മുഹമ്മദ് ശരീഫ് , കെ വി മുഹമ്മദ്, കെ അലസൻ ഹാജി എന്നിവർ സംസാരിച്ചു. പി കെ മൊയ്തീൻകുട്ടി സ്വാഗതവും സി.ടി ഹംസ നന്ദിയും പറഞ്ഞു.
 
ഖുർആൻ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമം എം ജി എം ജില്ലാ സെക്രട്ടറി ആയിഷ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. സഫിയ ടീച്ചർ അധ്യക്ഷത വഹിച്ചു. ഖൈറുന്നീസ ഒ. പി, റൈഹാനത്ത് സി ടി, നജീമ ടീച്ചർ നാസിയ എൻ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}