ഗുണ്ടാപ്പിരിവ് നൽകിയില്ല; പട്ടാപ്പകൽ കൂട്ട ബലാത്സംഗം കേരളത്തിൽ

പത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാത്തതിന് പത്തനംതിട്ട തിരുവല്ലയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്.

കാപ്പാ കേസ് പ്രതിയും കൂട്ടാളികളും സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ ഉടമ പതിനായിരം രൂപ നൽകാമെന്ന് ഇവരോട് പറഞ്ഞു. ആ പണം പോരെന്ന് പറഞ്ഞാണ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയെന്ന് എന്ന് സംശയമുണ്ട്. പീഡനത്തിനു ശേഷവും പ്രതികൾ ഭീഷണി തുടർന്നു.

കേസിൽ പത്തനംതിട്ട സ്വദേശി സുബിൻ അലക്സാണ്ടറടക്കം മൂന്ന് പേർ അറസ്റ്റിലായി. കേസിലെ മൂന്ന് പ്രതികൾ ഒളിവിലാണ്.

ഫെബ്രുവരി 1 ന് ഉച്ചയോടെയാണ് സംഭവം. ആറുപേർ ചേർന്നാണ് യുവതിയെ ആക്രമിച്ചതെന്നാണ് പരാതി. ബാക്കിയുള്ള മൂന്നുപേർക്കായി അന്വേഷണം ഊർജിതമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}