വേങ്ങര: സൗദിനഗർ റെസിഡൻസ് അസോസിയേഷൻ നാലാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന ഫാമിലി ഫെസ്റ്റിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ടി അബുദുനാസർ (കുഞ്ഞുട്ടിക്ക്) സ്വീകരണം നൽകി.
കൊമ്പൻ ഹംസകുട്ടി ഹാജി പൊന്നാട അണിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശറഫുദ്ധീൻ വടക്കൻ അധ്യക്ഷനായ ചടങ്ങിൽ റഫീഖ് സ്വാഗതം പറഞ്ഞു. എ കെ സലീം, സി ടി മൊയ്‌ദീൻ, ഷെയ്ഖ് വളപ്പിൽ, എം പി അലവി എന്നിവർ സംസാരിച്ചു. ഡോ. നബീൽ നന്ദിയും പറഞ്ഞു.