കേരള ശാസ്ത്ര കോൺഗ്രസ്; സൈസോള്‍ മത്സരത്തില്‍ വേങ്ങര സ്വദേശിനി നേതൃത്വം നല്‍കിയ ടീം ഒന്നാമത്

വേങ്ങര: 38-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സൈസോൾ  മത്സരത്തിൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വേങ്ങര സ്വദേശിനി ഉള്‍പെട്ട വിദ്യാർത്ഥി സംഘം ഒന്നാം സ്ഥാനം നേടി.
 പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വിഭാഗത്തിലെ ബി ടെക്  വിദ്യാർത്ഥിനിയായ വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശിനി ടി നീതു  നേതൃത്വം നൽകിയ ‘സോളാർ പവർഡ് ഹൈബ്രിഡ് എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം’ എന്ന പദ്ധതിയാണ് അവാർഡ് നേടിയത്. വായുവിലുള്ള സൂക്ഷ്മ കണികകളും വാതക മലിനീകരണ ഘടകങ്ങളും വ്യത്യസ്ത ഘട്ടങ്ങളിൽ കൈകാര്യം ചെയ്യുന്ന ഹൈബ്രിഡ് സംവിധാനമാണ് അവതരിപ്പിച്ചത്. ഇതിലൂടെ വിവിധ സ്വഭാവമുള്ള വായു മലിനീകരണ ഘടകങ്ങളെ കാര്യക്ഷമമായി കുറയ്ക്കാൻ സാധിക്കുന്നു. വായു ശുദ്ധീകരണത്തിനൊപ്പം പരിസരവായുവിലെ മലിനീകരണ നിലകൾ തുടർച്ചയായി നിരീക്ഷിച്ച് പൊതുജനങ്ങൾക്ക് ദൃശ്യരൂപത്തിൽ അവതരിപ്പിക്കുന്ന സംവിധാനവും ഇതിലുണ്ട്. മലിനീകരണ നില ഉയരുമ്പോൾ മുന്നറിയിപ്പ് സംവിധാനവും പ്രവർത്തനക്ഷമമാകും. ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന ഡാറ്റ മലിനീകരണ പഠനങ്ങൾക്കും പ്രവണതകൾ തിരിച്ചറിയുന്നതിനും ബന്ധപ്പെട്ട ഭരണകൂടങ്ങൾക്ക് ശാസ്ത്രീയ തീരുമാനങ്ങൾ എടുക്കുന്നതിനും സഹായകരമാണ്. ഡിജിറ്റൽ ഡിസ്പ്ലേ മുഖേന പരസ്യങ്ങളും പൊതുജന അറിയിപ്പുകളും പ്രദർശിപ്പിക്കാനാകുന്നതോടെ സംവിധാനത്തിന്റെ സുസ്ഥിര പ്രവർത്തനത്തിനും വരുമാന സാധ്യതക്കും വഴിയൊരുങ്ങുന്നു. ഇതെ വകുപ്പിലെ ബി ടെക്  വിദ്യാർത്ഥികളായ ടി ജ്യോതിക , കെ ജസിനി  എന്നിവരും സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ബി ടെ ക് വിദ്യാർത്ഥിനിയായ കെ ജെ റഹാനയുമാണ് ടീം അംഗങ്ങള്‍.
മണി പ്രൈസായ അരലക്ഷം രൂപ ടീം സ്വന്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}