വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പരിധിയിലെ 230 മുതിർന്ന പൗരന്മാർക്ക് കട്ടിൽ വിതരണം ചെയ്തു.
കട്ടിൽ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി അബ്ദുൽ നാസർ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം, വാർഡ് മെമ്പർമാരായ മൈമൂന എൻ.ടി, ഹനീഫ കെ.കെ, ജംസിയ ചീരങ്ങൻ, ഷകീന തൂമ്പിൽ, സജിത ടീച്ചർ, മുഹ്സിന പി, ഇമ്പ്ലിമെന്റിങ് ഓഫീസർ സബിത കുമാരി
എന്നിവർ പങ്കെടുത്തു.